മൊബൈലുകളില്‍ നിന്ന് മൊബൈലുകളിലേക്ക് പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രഭാഷണ ക്ലിപ്പിംഗ് കാണാനിടയായി. വയനാട്ടുകാരനായ സുലൈമാന്‍ മുസ്‌ലിയാര്‍ എന്നയാള്‍ ക്രിസ്‌തുമതത്തിലേക്ക് മാറിയതിന് ശേഷം ഖുര്‍ആനിന്റെ വരികള്‍ ഉദ്ധരിച്ച് നടത്തുന്ന പ്രസ്‌തുത പ്രഭാഷണശകലം സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ പോന്നതാണ്. ഈ പ്രഭാഷണത്തില്‍ നിറയെ അബദ്ധങ്ങളും പൊട്ടത്തരങ്ങളും ദുര്‍വ്യാഖ്യാനങ്ങളും മാത്രമാണ്. ചില സാമ്പിളുകള്‍:
<<ഇസ്‌ലാംമത സ്ഥാപകന്‍ മുഹമ്മദാണ്>>
മുസ്‌ലികള്‍ അങ്ങനെ വിശ്വസിക്കുന്നില്ല. ആദ്യ മനുഷ്യന്‍ ആദം(അ) മുതല്‍ ലോകത്ത് ദൈവിക മതം ഇസ്‌ലാമാണ്.
<<യേശുവിന്റെ നാമം ഖുര്‍ആനില്‍ ഇരുപത്തഞ്ചോളം സ്ഥലങ്ങളില്‍ കാണുന്നു. മുഹമ്മദിന്റെ പേര് വെറും നാല് സ്ഥലങ്ങളില്‍ മാത്രം. ഇത് ഇസ്‌ലാം വിട്ടുപോകാനുള്ള കാരണമായി>>
എങ്കില്‍ ജൂതമതത്തിലേക്കായിരുന്നു ഇയാള്‍ മാറേണ്ടിയിരുന്നത്. കാരണം ഖുര്‍ആനില്‍ ഏറ്റവും കൂടുതല്‍ പേര്‍ പറയപ്പെട്ടത് മൂസാ(അ)യുടേതാണ്!
<<യേശു മരിച്ചവനെ ജീവിപ്പിച്ചു, അന്ധത മാറ്റി, കുഷ്‌ഠരോഗം സുഖപ്പെടുത്തി എന്നിങ്ങനെ ഖുര്‍ആന്‍ സമ്മതിക്കുന്നുണ്ട്>>
ആ സന്ദര്‍ഭങ്ങളില്‍ `ബി ഇദ്‌നില്ലാഹി' (അല്ലാഹുവിന്റെ സമ്മതത്തോടു കൂടി) എന്നും പറയുന്നുണ്ട്. ആ വാക്യം മനപ്പൂര്‍വം മറച്ചുവെച്ച് പാരായണം ചെയ്യാതെയും അര്‍ഥം പറയാതെയും പോകുന്നത് വഴിതെറ്റിയ വേദക്കാരുടെ സ്വഭാവം തന്നെയാണ്. (മുസ്‌ലിയാര്‍ തൗഹീദിനെ അട്ടിമറിക്കാന്‍ ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്‌ത് ശീലിച്ചതിന്റെ പരിണത ഫലം!)
<<മുസ്‌ലിംകള്‍ എല്ലാ വര്‍ഷവും ഹജ്ജിന് പോകുന്നത് മുഹമ്മദ് നബിയുടെ കല്ലറയിലേക്കാണ്>>
സമസ്‌തക്കാരുടെ ജാറംപ്രേമം കൊണ്ടുണ്ടായ മുസ്‌ലിയാരുടെ ധാരണയാവാമിത്!
<<മദീനയില്‍ പോയി ത്വവാഫ് ചെയ്യുന്നു>>
ഇയാള്‍ക്ക് ദാരിമി ബിരുദം ലഭിച്ചുവെങ്കില്‍ അതിന്റെ നിലവാരം. ഹാ, കഷ്‌ടം!
<<സംശയമുണ്ടെങ്കില്‍ ബൈബിള്‍ പരിശോധിക്കാന്‍ ഖുര്‍ആന്‍ പറയുന്നു>>
മുന്‍വേദഗ്രന്ഥങ്ങളുടെ സാരാംശം തന്നെയാണ് പ്രവാചകനായ മുഹമ്മദ് നബി(സ)ക്കും അവതീര്‍ണമാകുന്നതെന്ന് ഉറപ്പ് വരുത്താന്‍ സത്യസന്ധരായ വേദപണ്ഡിതരോട് അന്വേഷിക്കാനാണ് ഖുര്‍ആന്‍ ആവശ്യപ്പെടുന്നത് (10:94). ഈ വചനത്തെ കൈകടത്തലുകള്‍ക്ക് വിധേയമായ ആധുനിക ബൈബിള്‍ വായിക്കാന്‍ ഖുര്‍ആന്‍ ആവശ്യപ്പെടുന്നു എന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് മുസ്‌ലിയാര്‍.
<<ഖുര്‍ആനിലെ 6666 ആയത്തുകളിലൊരിടത്തും അല്ലാഹുവോ റസൂലോ രോഗം സുഖപ്പെടുത്തുന്നുവെന്ന് പറയുന്നില്ല. എന്നാല്‍ യേശു `ഹാലേല്ലയ്യ' പറയുന്നവര്‍ക്ക് രോഗശമനം നല്‌കുന്നത് നാം കാണുന്നു>>
ഖുര്‍ആനില്‍ `എനിക്ക് രോഗം വന്നാല്‍ ശമനം നല്‌കുന്നവന്‍ അല്ലാഹുവാണ്' എന്ന് ഇബ്‌റാഹീം (അ) നബി പറയുന്നതായി കാണാം. അത് മുസ്‌ലിയാര്‍ കണ്ടില്ലെന്നു മാത്രം!
<<മുഹമ്മദ് നബി രോഗം വന്ന് മരണപ്പെട്ടുവെന്ന് ഖുര്‍ആന്‍ പറയുന്നു>>
ഇതേതു ഖുര്‍ആനിലാണാവോ?
<<യേശുവിന് തോറയും ഇഞ്ചീലും സബൂറും `സമ്മാനിച്ചു' എന്ന് ഖുര്‍ആനില്‍ പറയുന്നുണ്ട്>>
ആ ആയത്തിലുള്ളത് പ്രസ്‌തുത വേദഗ്രന്ഥങ്ങളിലെ പൊരുള്‍ പ്രവാചകനെ പഠിപ്പിച്ചു എന്നു മാത്രമാണ്.
<<പത്ത് വര്‍ഷം അറബിക്കോളെജില്‍ പഠിച്ച് എം എഫ് ഡി ബിരുദമെടുത്ത് പുറത്തുവന്ന് `യേശു ദൈവമല്ല' എന്ന് ഒരു വയളില്‍ പ്രസംഗിച്ചപ്പോള്‍ യേശു ആരാണ് എന്നൊരാള്‍ ചോദിച്ചു. ഇതാണത്രെ ഇയാളുടെ മനംമാറ്റത്തിന് കാരണം!>>
പതിനഞ്ച് മിനുട്ട് പ്രസംഗത്തിലെ പൊട്ടത്തരങ്ങളാണിത്രയും. ഇയാള്‍ ഒരു മുഴുനീള പ്രഭാഷണം നടത്തിയാല്‍ അതിന്റെ സ്ഥിതി എന്തായിരിക്കും!!
പിന്‍കുറി: ഈ മുസ്‌ല്യാരുടെ സ്വദേശം ഈ കുറിപ്പുകാരന്റെ നാട്ടില്‍ നിന്ന് ഏഴു കിലോമീറ്റര്‍ അകലെയാണ്. ഇയാളുടെ സതീര്‍ഥ്യനായ ഒരു മുസ്‌ലിയാര്‍ വിശദീകരിച്ചതനുസരിച്ച് ഒരു പ്രണയത്തിന്റെ പിന്നാലെയാണത്രെ ഈ മതം മാറ്റം.
ഏതായാലും ഇസ്‌ലാം എന്താണ് എന്ന് ഇയാള്‍ക്കറിയില്ലെന്ന് വായനക്കാര്‍ക്ക് ബോധ്യപ്പെട്ടല്ലോ? സാധാരണക്കാരെ വഴിതെറ്റിക്കുന്ന ഇത്തരം `മുസ്‌ല്യാര്‍ അച്ച'ന്മാരെ കരുതിയിരിക്കുക.
കടപ്പാട് : മമ്മൂട്ടി മുസ്ലിയാര്‍, വയനാട്