ഏറ്റവും നല്ല വാക്ക്

"അല്ലാഹുവിങ്കലേക്ക് ക്ഷണിക്കുകയും സല്കര്മ്മം പ്രവര്ത്തിക്കുകയും തീര്ച്ചയായും ഞാന് മുസ്ലിംകളുടെ കൂട്ടത്തിലാകുന്നു എന്ന് പറയുകയും ചെയ്തവനെക്കാള് വിശിഷ്ടമായ വാക്ക് പറയുന്ന മറ്റാരുണ്ട്?" (അദ്ധ്യായം 41 ഫുസ്സിലത്ത് 33)


commentary : മഹത്തായ തത്വങ്ങളിലേക്ക് ഈ ആയത്ത് വെളിച്ചം വീശുന്നു.

1 .അല്ലാഹുവിന്റെ മാര്ഗ്ഗത്തിലേക്ക് ക്ഷണിക്കല് മറ്റുള്ളവയെക്കാള് ഏറ്റവും നല്ല കാര്യമാണ് (ഇമാം റാസി).

2 . പ്രബോധകന് സ്വയം നല്ല നടപടിക്കാരനും പുണ്യകര്മ്മം അനുഷ്ടിക്കുന്നവനുമായിരിക്കണം.

3 . മാതൃകാ ജീവിതം നയിക്കല് അല്ലാഹുവിന്റെ മതത്തിലേക്കുള്ള ഏറ്റവും നല്ല ക്ഷണിക്കലാണ്.
ആദ്യകാലത്ത് അമുസ്ലിങ്ങള് ഇസ്ലാമിലേക്ക് കടന്നു വന്നത് മുസ്ലിങ്ങളുടെ മാതൃകാ ജീവിതം ദര്ശിച്ചത് കൊണ്ടായിരുന്നു.

4 . ഇന്ന് മനുഷ്യര് ഇസ്ലാമിലേക്ക് പ്രവേശിക്കുന്നതിന് ഏറ്റവും വലിയ തടസ്സം മുസ്ലിങ്ങളുടെ അധ:പതിച്ച ജീവിതമാണ്.

5 . ഞാന് മുസ്ലിമാണെന്ന് തുറന്നു പ്രഖ്യാപിക്കാനുള്ള യോഗ്യത ഓരോ മുസ്ലിമിനും ഉണ്ടായിരിക്കണം.

6 . സാമ്പത്തിക രംഗത്തും കുടുംബ രംഗത്തും പെരുമാറ്റ രംഗത്തും ജീവ കാരുണ്യ രംഗത്തുമെല്ലാം തന്നെ
നാം മുസ്ലിമായിരിക്കണം.

by അബ്ദുസ്സലാം സുല്ലമി @ ഖുര്ആനിന്റെ വെളിച്ചം

മാനസിക സംസ്‌കരണം



തീര്‍ച്ചയായും മനസ്സിനെ സംസ്കരിച്ചു ശുദ്ധീകരിച്ചവന്‍ വിജയിച്ചു. അത് മലീമസമാക്കിയവന്‍ പരാജയപ്പെടുകയും ചെയ്തു. [അദ്ധ്യായം 91 ശംസ് 9,10]

commentary : ഈ ഭൂമിയും ഭൌമേതരഗ്രഹങ്ങളും നക്ഷത്രങ്ങളും അവയുള്‍ക്കൊള്ളുന്ന സകലസൃഷ്ടികളും ഏക ഇലാഹിന്റെ നിയന്ത്രണങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായിട്ടാണ് ചലിക്കുന്നത്. ഇവയുടെ സുഖസൌകര്യങ്ങളും ആനുകൂല്യങ്ങളുംപറ്റി ജീവിക്കുന്ന മനുഷ്യന്‍ അവന്റെ മനസ്സും അതിന്റെ തേട്ടങ്ങളും തിരിച്ചു വിടേണ്ടത് ഇലാഹിലേക്കാവണം എന്നതാണ് തൌഹീദിന്റെ ദാര്‍ശനിക കാഴ്ചപ്പാട്. ഈ വിശ്വാസം സ്വീകരിച്ച മനുഷ്യന്‍ അല്ലാഹുവിന്റെ കരങ്ങളില്‍ സുരക്ഷിതനായിരിക്കും. അവന്റെ കാവലില്‍ നില്‍ക്കുന്ന കാലത്തോളം അസ്വസ്ഥകളോ ആശങ്കകളോ മനസ്സിനെ ബാധിക്കുകയില്ല. സന്തോഷകരവും അല്ലാത്തതുമായ ഏതു കാര്യങ്ങളും ഇത്തരം വ്യക്തികള്‍ക്ക് നേട്ടമായിരിക്കുമെന്നു മുഹമ്മദ്‌ നബി (സ) പഠിപ്പിക്കുന്നു. വിശ്വാസത്തിലൂടെ വ്യക്തികള്‍ കൈവരിക്കേണ്ട ഈ മാനസികാവസ്ഥ സമൂഹസംസ്കരണത്തിനുള്ള പാത എളുപ്പമാക്കുന്നു.

[from shabab weekly]

പ്രാര്‍ത്ഥനകള്‍ സ്വീകരിക്കാത്തതെന്തുകൊണ്ട്?




"ഞങ്ങള്‍ ധാരാളമായി പ്രാര്‍ഥിക്കുന്നുണ്ട്. പക്ഷെ, അവ സ്വീകരിക്കപ്പെടുന്നില്ല. ഇതെന്തു കൊണ്ടാണ്?" ഇബ്രാഹീമുബ്നു അഹമദിനോട്‌ ചിലര്‍ ചോദിച്ചു.


അദ്ധേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു :

"നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നുണ്ട്. പക്ഷെ, അവനു വഴിപ്പെടുന്നില്ല. പ്രവാചകനെ അംഗീകരി ക്കുന്നുണ്ട്. അദ്ധേഹത്തിന്റെ പാത സ്വീകരിക്കുന്നില്ല. ഖുര്‍ആന്‍ ഓതുന്നുണ്ട്. അതനുസരിച്ച് പ്രവര്‍ത്തിക്കുന്നില്ല. സ്വര്‍ഗ്ഗമുണ്ടെന്നു വിശ്വസിക്കുന്നുണ്ട്. അത് നേടിയെടുക്കാന്‍ പരിശ്രമിക്കുന്നില്ല. നരകമുണ്ടെന്നു വിശ്വസിക്കുന്നു. അതില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നില്ല. പിശാചു നിന്‍റെ ശത്രുവാണെന്ന് മനസ്സിലാക്കിയിട്ടുണ്ട്. പക്ഷെ, അവനെ മിത്രമായി സ്വീകരിക്കുന്നു. മരണം നിശ്ചിതമാണെന്ന് അറിയാം, അതിനു വേണ്ടി തയ്യാറെടുക്കുന്നില്ല. മരിച്ച മാതാപിതാക്കളെയും കുടുംബങ്ങളെയും ഖബ്റടക്കുന്നുണ്ട്. അതില്‍ നിന്നും പാഠം ഉള്‍ക്കൊള്ളുന്നില്ല. സ്വന്തം തെറ്റുകളില്‍ നിന്നും പിന്മാറാതെ മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങള്‍ ചിക്കിപ്പരതുന്നു. ഇത്തരകാരുടെ പ്രാര്‍ത്ഥനകള്‍ എങ്ങനെ സ്വീകരിക്കപ്പെടാനാണ്?

[മിന്‍മവാഖിയില്‍ ഹയാത് 126]

ഹൃദയവും ശരീരവും കണ്ണുമെല്ലാം അല്ലാഹുവിന്റെ മുന്നില് തല കുനിക്കണം

``ജനങ്ങള് അവരുടെ തന്നെ അഭിലാഷങ്ങള് നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ബാഹ്യമായ വാക്കുകള് മാത്രമാണ് അവരില്. സല്കര്മങ്ങള് കുറഞ്ഞുപോകുന്നു. അറിവുണ്ട്. പക്ഷേ, ക്ഷമയില്ല. വിശ്വാസമുണ്ട് പക്ഷേ, ശക്തിയില്ല. എണ്ണത്തില് വളരെയധികം, പക്ഷേ ഈമാന് വളരെ കുറവാണ്. അവരുടെ ഹൃദയം ആരെയും ആകര്ഷിക്കുന്നില്ല. അല്ലാഹു സത്യം, ജനങ്ങള് കാര്യങ്ങള് ഗ്രഹിച്ച ശേഷം നിഷേധികളായിട്ടിരുന്നു. ആദ്യം ഒരു കാര്യം ഹറാമാണെന്ന ചിന്തയില് ഭയത്തോടെയാണ് ചെയ്തിരുന്നതെങ്കില് ഇപ്പോള് അതേ കാര്യം ധൈര്യത്തോടെ ചെയ്യുന്നു. നിശ്ചയം, അവരുടെ ഈമാന് വെറും വായാടിത്തമായിത്തീര്‍ന്നിരിക്കുന്നു. അന്ത്യദിനത്തില് വിശ്വസിക്കുന്നുണ്ടെങ്കിലും

ആ വിശ്വാസം അവരെ സ്വാധീനിക്കുന്നില്ല. സത്യവിശ്വാസികളേ, നിങ്ങള് ബുദ്ധിമാന്മാരും മൃദുല സ്വഭാവികളുമാകണം. ദാരിദ്ര്യത്തില് ക്ഷമിക്കുന്നവരും സമ്പന്നതയില് പരിധി വിടാത്തവരുമാകണം. കടമിടപാടുകള് കൊടുത്തുവീട്ടണം, നീതിയുടെ മാര്ഗത്തില് ഉറച്ചുനില്ക്കണം. വെറുപ്പുള്ളവരോടു പോലും അനീതി കാണിക്കരുത്. പ്രിയപ്പെട്ടവരെ വഴിവിട്ടു സഹായിക്കരുത്. മറ്റുള്ളവരുടെ കുറ്റങ്ങള് ചികഞ്ഞുനടക്കരുത്. കുത്തുവാക്കുകള് പറയരുത്. കളിതമാശകളില് മതിമറക്കരുത്. ഏഷണിക്കാരാവരുത്. അവകാശമില്ലാത്തത് ആഗ്രഹിക്കരുത്. കൊടുത്തുവീട്ടേണ്ട ബാധ്യതകള് നിഷേധിക്കരുത്. മറ്റുള്ളവരുടെ പാപത്തിലും കഷ്ടപ്പാടിലും സന്തോഷിക്കരുത്. മറ്റുള്ളവരെ വേദനിപ്പിക്കുന്ന വാക്കും പ്രവൃത്തിയും അരുത്. നമ്മുടെ ഹൃദയവും ശരീരവും കണ്ണുമെല്ലാം അല്ലാഹുവിന്റെ മുന്നില് തല കുനിക്കണം. അല്ലാഹുവില്‍ നിന്ന് നേട്ടം ലഭിക്കുന്ന കാര്യങ്ങള്ക്കുവേണ്ടി എന്തു നഷ്ടം സഹിക്കാനും തയ്യാറാവണം''

[ഇമാം ഹസന് ബസ്വരി(റ)]
Related Posts Plugin for WordPress, Blogger...

Popular YRC Posts