പ്രവാചകന്മാര്

(നബിയെ) നിനക്ക് മുമ്പ് നാം പല ദൂതന്മാരെയും അയച്ചിട്ടുണ്ട്. അവരില് ചിലരെപ്പറ്റി നാം നിനക്ക് വിവരിച്ചുതന്നിട്ടുണ്ട്. അവരില് ചിലരെപ്പറ്റി നിനക്ക് നാം വിവരിച്ചുതന്നിട്ടില്ല. യാതൊരു ദൂതന്നും അല്ലാഹുവിന്റെ അനുമതിയോട് കൂടിയല്ലാതെ ഒരു ദൃഷ്ടാന്തം കൊണ്ടു വരാനാവില്ല. എന്നാല് അല്ലാഹുവിന്റെ കല്പന വന്നാല് ന്യായപ്രകാരം വിധിക്കപ്പെടുന്നതാണ്. അസത്യവാദികള് അവിടെ നഷ്ടത്തിലാവുകയും ചെയ്യും. [അദ്ധ്യായം 40 ഗാഫിര് (മുഅ'മിന്) 78]


commentary :

മഹത്തായ തത്വങ്ങളിലേക്ക് ഈ ആയത്ത് വെളിച്ചം നല്കുന്നു.

1 . മുഹമ്മദ് നബി (സ)ക്ക് ശേഷം പ്രവാചകന്മാര് ഇല്ല.

2 . ലോകത്ത് വിവധ ദേശങ്ങളിലായി ധാരാളം പ്രവാചകന്മാരെ നിയോഗിച്ചിട്ടുണ്ട്. മനുഷ്യര് സമൂഹമായി എവിടെയെല്ലാം ജീവിച്ചിട്ടുണ്ടോ അവിടെയെല്ലാം നബിമാര് വന്നിട്ടുണ്ട്. ഇന്ത്യയും ചൈനയും അമേരിക്കയും ഇതില് നിന്നും പുറത്തു പോകുന്നില്ല. ഇവിടെയെല്ലാം ഉള്ള ചിലരെ ആത്മീയ ഗുരുക്കളായിട്ടാണ് നാം പരിഗണിച്ചു വരുന്നത്. അവരില് ചിലര് യഥാര്ത്ഥത്തില് നബിമാരായിരിക്കാം. അവരുടെ ചരിത്രം വികലമാക്കിയത് കണ്ടിട്ട് നാം വഞ്ചിതരാവാന് പാടില്ല. ഈസാ നബിയുടെയു മുഹിയുദ്ധീന് ശൈഖിന്റെയും പേരില് ക്രിസ്ത്യാനികളും മുസ്ലിംകളും പലതും പറഞ്ഞുണ്ടാക്കിയത് പോലെ ആയിരിക്കാം ശ്രീ കൃഷ്ണന്റെയും ശ്രീ രാമന്റെയും അവസ്ഥ. എന്നാല് ഒരാള് പ്രവാചകനാണെന്ന് പറയാന് വ്യക്തമായ തെളിവുകള് ആവശ്യമാണ്. അതിനാല് ഇവരെല്ലാം നബിമാരായിരിക്കാം എന്ന് മാത്രമേ നമുക്ക് പറയുവാന് സാധിക്കുകയുള്ളൂ. ഖാദിയാനികള് പറയുംപോലെ ഉറപ്പിച്ചു പറയാന് സാധ്യമല്ല.

3. നബിമാരുടെ എണ്ണം ഹദീസുകളിലെല്ലാം ദുര്ബ്ബലമാണ്.

4. അമാനുഷിക ദൃഷ്ടാന്തങ്ങള് നബിമാര് ഉദ്ദേശിക്കുമ്പോള് അവര്ക്ക് പ്രകടിപ്പിക്കുവാന് സാധ്യമല്ല. അല്ലാഹു പ്രകടിപ്പിച്ചു കൊടുക്കുകയുമില്ല. അല്ലാഹുവിന്റെ ഉദ്ദേശവുമായി മാത്രം ബന്ധപ്പെട്ടതും അവന് നേരിട്ട് ചെയ്യുന്നതുമാണ് മുഅ'ജിസത്തുകള്.

by അബ്ദുസ്സലാം സുല്ലമി @ ഖുര്ആനിന്റെ വെളിച്ചം
Related Posts Plugin for WordPress, Blogger...

Popular YRC Posts