സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക. മനുഷ്യനെ അവന് ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക, നിന്റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു. പേന കൊണ്ട് പഠിപ്പിച്ചവന്, മനുഷ്യന് അറിയാത്തത് അവന് പഠിപ്പിച്ചിരിക്കുന്നു. നിസ്സംശയം, തന്നെ സ്വയം പര്യാപ്തനായി കണ്ടതിനാല്‍ മനുഷ്യന് ധിക്കാരിയായി തീരുന്നു. തീര്‍ച്ചയായും നിന്റെ രക്ഷിതാവിലേക്കാണ് (നിന്റെ) മടക്കം. [അദ്ധ്യായം 96 അലഖ് 1 -8]
അല്ലാഹു കൂടെയുണ്ടെങ്കില്‍ ഭയപ്പെടാനൊന്നുമില്ല
കൂട്ട അവധിക്കു വേണ്ടി കൂട്ട സിസേറിയന്!!!
സ്രഷ്ടാവും സൃഷ്ടിയും
ദൈവം സ്വയം ഭൂവാണ്. അതിനാല്‍ അവനെ ആര് സൃഷ്ടിച്ചു എന്നാ ചോദ്യത്തിനു പ്രസക്തിയില്ല.സ്വയം ഭൂവിന്റെ സവിശേഷതകള്‍ അവനില്‍ മാത്രമാണുള്ളത്. മരണം സംഭവിക്കുന്നവന് ദൈവമല്ല. ദൈവത്തെ നിദ്രപോലും പിടികൂടാന്‍ പാടില്ല. ഉറക്കം ബാധിച്ചവനെ വരെ വിളിച്ചാല്‍ കേള്‍ക്കുകയില്ല. അതിനാല്‍ ദൈവം മാത്രമാണ് വിളിച്ചുതേടല്‍ കേള്ക്കുന്നവന്. പ്രപഞ്ചത്തിന്റെ മുഴുവന്‍ അധികാരമുള്ളവന് മാത്രമേ ദൈവമാവുകയുള്ളൂ.
കഷ്ടപ്പെടുന്ന സൃഷ്ടി വിളിച്ചു പ്രാര്‍ഥിച്ചാല്‍ സ്ഥലകാല വ്യത്യാസങ്ങളില്ലാതെ പ്രാര്‍ത്ഥന കേള്‍ക്കുവാനും ഉത്തരം ചെയ്യുവാനും കഷ്ടപ്പാടുകള്‍ തീര്‍ക്കുവാനും സര്‍വശക്തനായ സൃഷ്ടാവിന് മാത്രമേ സാധിക്കുകയുള്ളൂ. ഏതെങ്കിലും വ്യക്തിക്കോ ശക്തിക്കോ ഈ കഴിവുണ്ടെങ്കില്‍ അതാണ് പ്രാര്‍ഥിക്കാനുള്ള അര്‍ഹത. ആ ശക്തിയായിരിക്കണം ദൈവം. അല്ലാഹുവെ കൂടാതെ മറ്റൊരു ദൈവം ഉണ്ടാവുകയാണെങ്കില്‍ പ്രപഞ്ചവ്യവസ്ഥ തന്നെ തകരാറിലായിപ്പോകുമെന്നു ചിന്തിക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്.
"കഷ്ടപ്പെടുന്നവര്‍ വിളിച്ചു പ്രാര്‍ഥിച്ചാല്‍ അവനു ഉത്തരം നല്‍കുകയും വിഷമം നീക്കി കൊടുക്കുകയും നിങ്ങളെ ഭൂമിയിലെ പ്രതിപുരുഷന്മാരാക്കി വെക്കുകയും ചെയ്യുന്നവനോ (അതോ അവരുടെ ദൈവങ്ങളോ) ഉത്തമം. അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? വളരെ കുറച്ചേ നിങ്ങള്‍ ചിന്തിക്കുന്നുള്ളൂ" [ഖുര്‍ആന്‍ 27:62].
"ഒരിക്കലും മരിക്കാതെ ജീവിച്ചിരിക്കുന്നവനെ നീ ഭരമേല്പിക്കുക. അവനെ സ്തുതിക്കുന്നതോടൊപ്പം പ്രകീര്‍ത്തിക്കുകയും ചെയ്യുക" (ഖുര്‍ആന്‍ 25:58).
"അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരെയൊക്കെ വിളിച്ച് പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്നുവോ അവര്‍ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെടുന്നവരുമാണ്. അവര്‍ (പ്രാര്‍ത്ഥിക്കപ്പെടുന്നവര്‍) മരിച്ചവരാണ്. ജീവനുള്ളവരല്ല. ഏത് സമയത്താണ് അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്ന് അവര്‍ അറിയുന്നുമില്ല. നിങ്ങളുടെ ദൈവം ഏകദൈവമത്രെ" [ഖുര്‍ആന്‍ 16:20-22].
മരണം കൊതിക്കരുത്
പരാജിതന്റെ പോംവഴിയാണ് സ്വയംഹത്യ. സ്വപ്നങ്ങള്‍ വീണടിയുന്നവന്റെ സ്വപ്നമാണത് . വിശ്വാസത്തകര്ച്ചയും ആദര്‍ശരാഹിത്യവും സൃഷ്ടിച്ച അപകടകരമായ പരിണാമങ്ങളിലൊന്ന്.
ആത്മഹത്യയെ കണിശമായി നിരോധിക്കുന്നുണ്ട് ഇസ്ലാം. ആത്മഹത്യയെ വ്യക്തമായും എതിര്‍ക്കുന്ന വചനം : "വിശ്വസിച്ചവരേ, നിങ്ങളുടെ മുതലുകള്‍ നിഷിദ്ധമാര്‍ഗത്തിലൂടെ പരസ്പരം ഭക്ഷിക്കരുത്. ഉഭയസമ്മതത്തോടെയുള്ള വിനിമയമായിരിക്കണം. നിങ്ങള്‍ നിങ്ങളെത്തന്നെ വധിക്കരുത്. അല്ലാഹു നിങ്ങളോട് കരുണയുള്ളവനാണെന്ന് ഗാഡമായി അറിയുക" [4 :29]. മരണം ആഗ്രഹിക്കാന്‍ പാടില്ലെന്ന് തിരുനബി (സ) പറയുന്നു : "നിങ്ങളാരും മരണം ആഗ്രഹിക്കുകയോ അതിനുവേണ്ടി പ്രാര്‍ഥിക്കുകയോ ചെയ്യരുത്. മരണത്തോടെ കര്‍മ്മങ്ങള്‍ നിലച്ചുപോകും. ദീര്‍ഘായുസ്സ്കൊണ്ട് സത്യവിശ്വാസിയുടെ നന്മ വര്‍ദ്ധിക്കുകയേ ഉള്ളൂ".
ആത്മഹത്യ ചെയ്തവരുടെ പരലോക ജീവിതത്തെക്കുറിച്ചു തിരുനബി (സ) വിവരിക്കുന്നതിങ്ങ നെ : "മലമുകളില്‍ നിന്നും താഴേക്കു ചാടി ആത്മഹത്യ നടത്തിയവന് നരകത്തിലും കീഴ്പ്പോട്ട് ചാടിക്കൊണ്ടിരിക്കും. വിഷം കഴിച്ചു ആത്മഹത്യ ചെയ്യുന്നവന് നരകത്തിലും വിഷം കഴിച്ചുകൊണ്ടിരിക്കും. ആയുധം കൊണ്ട് ആത്മഹത്യ ചെയ്തവന് നരകത്തിലും അത് ചെയ്തുകൊണ്ടിരിക്കും". ആത്മഹത്യ ചെയ്തവന് സ്വര്‍ഗ്ഗഗന്ധം അനുഭവിക്കില്ലെന്നും നബി (സ) പറയുന്നു.
എല്ലാവരും ഒന്നുഷാറാകൂ
നിരാഹാരം കിടന്നപ്പോള്‍ അണ്ണാഹസാരെക്കു കോടിക്കണക്കിനു ആളുകള്‍ പിന്തുണച്ച് വോട്ടു ചെയ്തു.....
ആയിരക്കണക്
എല്ലാവരും ഒന്നുഷാറാകൂ.
പെറ്റീഷനി
www.endos
Ban Endosulfan | Join the Campaign
തിരുകേശ പ്രദര്‍ശനം
കാരണം മറ്റൊന്നുമല്ല. ഇവയെല്ലാം സൂക്ഷിക്കപ്പെടേണ്ട തിരുശേഷിപ്പുകളാണെന്നോ ഇവ കാണുന്നതും തൊടുന്നതും മുത്തുന്നതുമെല്ലാം ഇഹലോകത്തോ പരലോകത്തോ ഗുണം നല്കുന്ന കാര്യമാണെന്നോ അവര്‍ മനസ്സിലാക്കിയില്ല. അവരുടെ റസൂല്‍(സ) അങ്ങനെ അവരെ പഠിപ്പിച്ചില്ല. റസൂല്‍ പുണ്യമായി പഠിപ്പിച്ചതൊന്നും ആര്‍ക്കും അവര്‍ വിട്ടുകൊടുത്തിട്ടില്ല. ഹജറുല്‍ അസ്വദ് തകര്‍ക്കാന്‍ വന്നവരെയോ റസൂലിന്റെ(സ) ഖബ്ര്‍ തുരക്കാന്‍ വന്നവരെയോ അവര്‍ അനുവദിച്ചിട്ടില്ല. എന്ന് മാത്രമല്ല, റസൂലിന്റെ സുന്ദരചരിത്രം വികൃതമാക്കിയ മുസ്ലിംകളും അല്ലാത്തവരുമായ നികൃഷ്ടരെ കണ്ടെത്താനും പരമാവധി അവര്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാനും കാലാകാലങ്ങളില്‍ സമൂഹത്തിലെ മുഹിബ്ബുര്‍റസൂലുകളായ ഉലമാക്കളും ഉമറാക്കളും ശ്രമിച്ചിട്ടുണ്ട്.
അതുകൊണ്ട്, ലോകാനുഗ്രഹിയും മാനവമോചകനുമായ മുഹമ്മദ് നബി(സ)യോട് ഇത്തിരിയെങ്കിലും സ്നേഹമുണ്ടെങ്കില്‍ വേണ്ടത് മരിച്ചുപോയ പുണ്യറസൂലിന്റെ വിസ്മൃതമായ ശരീരാവശിഷ്ടങ്ങള്‍ ഖനനം ചെയ്യാതെ പ്രഫുല്ലമായ, അനശ്വരമായ ജീവിതസന്ദേശങ്ങള് സത്യാന്വേഷികളുടെ മനസ്സിലേക്കെത്തിക്കാന്‍ പദ്ധതികളാവിഷ്കരിക്കുകയാണ്. ഭൗതികതയില്‍ എല്ലാം നഷ്ടപ്പെട്ട് ഹതാശരായ ആധുനിക സമൂഹം കാത്തിരിക്കുന്നത് ഈ ആശ്വാസതുരുത്തുകളാണ്.
മുടിപ്പള്ളിയുടെ നിര്‍മാണഭംഗിയും അവിടുത്തെ വിശാല പൂന്തോട്ടത്തിലെ പൂക്കളും അവിടെ പരക്കുന്ന ഊദിന്റെ ഗന്ധവുമല്ല ആത്മശാന്തി തേടുന്നവര്‍ ആഗ്രഹിക്കുന്നത്. അല്ലാഹുവിന്റെ ഭവനങ്ങളില്‍ ഭക്തിയുടെ ആശ്വാസ കുളിര്തെന്നലാകാന് എച്ചുകെട്ടലുകളില്ലാത്ത ഇസ്ലാമിക വിശ്വാസത്തിനും അനുഷ്ഠാനങ്ങള്‍ക്കും മാത്രമേ സാധിക്കൂ. അത് നല്‍കുന്നതിന്റെ അളവാണ് ഒരു പള്ളിയുടെ വലുപ്പം നിശ്ചയിക്കുക; തറ വിസ്തീര്‍ണമല്ല. നയനചാരുത ശില്പഭംഗിയിലല്ല ദൈവചൈതന്യത്തിലാണ്.
നബിവചനങ്ങള്‍ കടന്നുവന്ന വഴി, റിപ്പോര്‍ട്ടര്‍മാരുടെ വിശ്വസ്തത എന്നിവ നിഷ്കൃഷ്ടമായ പഠനങ്ങള്‍ക്കും പരിശോധനകള്‍ക്കും വിധേയമാക്കപ്പെട്ടിട്ടുണ്ട്. അതിനു ശേഷമാണ് അതിലെ ശരിയേത് പൊയ്യേതെന്ന് രേഖപ്പെടുത്തപ്പെട്ടത്. എന്നാല്‍ റസൂലിന്റേതെന്ന് അവകാശപ്പെടുന്ന മുടിയുടെ സൂക്ഷിപ്പുകാരുടെ സത്യത പരിശോധിക്കപ്പെട്ടിട്ടില്ല. ഇനിയാരെല്ലാം വേറെ മുടികള്‍ സ്വപ്ന ദര്‍ശനത്തിലൂടെയും മറ്റും രംഗത്തിറക്കുമെന്നും പറയാനാവില്ല. അന്ധവിശ്വാസങ്ങളില്‍ ബുദ്ധിക്കും യുക്തിക്കും പ്രസക്തിയില്ലെന്നറിയാം, എങ്കിലും പറഞ്ഞുപോകുകയാണ്.
ഒരു തരം രണ്ടു തരം മൂന്നാം തരം!!
ശരീരത്തിലെ ഒരു മാംസകഷ്ണം
നമ്മുടെ ചിന്തകളെ നമുക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ജീവിതത്തെ രക്ഷിച്ചെടുക്കാന്‍ സാധിക്കുകയുള്ളൂ. മനുഷ്യന്റെ വ്യവഹാരങ്ങളും,സമീപനങ്ങളുമെല്ലാം അവന്റെ ചിന്തയെ ആശ്രയിച്ചിരിക്കുന്നു. നമ്മുടെ ചിന്തകളെ നാം തേച്ചുമിനുക്കുകയും അത് നമ്മുടെ വിശ്വാസത്തോട് യോജിച്ചുപോവുന്നുവെന്ന് ഉറപ്പുവരുത്തുകയും വേണം. നമ്മുടെ വിചാരങ്ങള്‍ വിശ്വാസവുമായി കോര്‍ത്തുകെട്ടണം.
``എന്റെ ഉല്‍ബോധനത്തെ വിട്ട് വല്ലവനും തിരിഞ്ഞുകളയുന്ന പക്ഷം തീര്‍ച്ചയായും അവന് ഇടുങ്ങിയ ഒരു ജീവിതമാണുണ്ടാവുക. ഉയിര്ത്തെഴുന്നേല്പിന്റെ നാളില്‍ അവനെ നാം അന്ധനായ നിലയില്‍ എഴുന്നേല്പിച്ചുകൊണ്ടുവരുന്നതുമാണ്.'' (വി.ഖു. 20:124)
തങ്ങളെ കാക്കണേ, പെങ്ങളെ ഞമ്മളേം കാക്കണേ...
പ്രവാചകന്റെ(സ) അന്തിമ വസിയ്യത്തിനെ കാറ്റില്‍ പറത്തി ഇത്തരം മഖ്ബറകള്‍ പൂജാകേന്ദ്രങ്ങളാകുകയാണ്! ഇതിനെ ന്യായീകരിക്കാന്‍ കുറെ പുരോഹിതന്മാരും. മുസ്ലിംകള് അധസ്ഥിതരും നിന്ദിതരുമാകാന്‍ വേറെ കാരണം തെരയുന്നതെന്തിന്? ദൈവിക കാരുണ്യത്തില്‍ നിന്ന് മുസ്ലിംകള് അകറ്റപ്പെടാനും ദൈവകോപത്തിന്റെ കാഹളം മുഴങ്ങാനും ഇതില്പരം കാരണം വേറെയന്തിന്? സമുദായത്തിന്റെ അസ്തിത്വം നിലനിര്‍ത്താന്‍ ഇസ്ലാമിനോട് സ്നേഹമുള്ള, പരലോകബോധമുള്ള മുസ്ലിംകളെല്ലാം ഈ കടുത്ത തിന്മക്കെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കേണ്ടിവരും. ഇതിനോട് മൗനം പാലിക്കുകയോ ഇതിനെ ന്യായീകരിക്കുകയോ ചെയ്യുന്ന പുരോഹിതന്മാരുടെ താല്പര്യം ഇസ്ലാമിനു പുറത്താണ്. ഇത്തരം ദുരാചാരകേന്ദ്രങ്ങളുടെ പാര്‍ശ്വവര്‍ത്തികളായി ജീവിക്കുകയും ഇതിലൂടെ വരുന്ന അവിഹിത വരുമാനത്തിന്റെ വിഹിതം പങ്കിട്ടെടുത്ത് ജീവിതം തള്ളിനീക്കുകയും ചെയ്യുന്നവരാണിവരിലധിക പേരും. പരലോകത്തെക്കാള്‍ ഇഹലോകത്തിന് മുന്‍ഗണന കൊടുക്കുന്ന ഇത്തരം പണ്ഡിത പുരോഹിതന്മാരില് നിന്ന് ഒരു ഗുണവും ഇസ്ലാമിക സമൂഹത്തിനുണ്ടാകില്ലെന്നുറപ്പാണ്.
ദൈവം മരിക്കില്ല, ദൈവങ്ങള്‍ മരിക്കും
അവര്‍ ഇനി ആരോട് പ്രാര്‍ത്ഥിക്കണം?!
അവരുടെ ആഗ്രഹ സഫലീകരണത്തിനും, രോഗശമനത്തിനും മറ്റും മറ്റുമായി അവര്‍ നമിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്ന അവരുടെ കണ്‍കണ്ട ദൈവമായ ബാബക്കാണ് ഈ ഗതി വന്നിരിക്കുന്നത്! പ്രപഞ്ചനാഥനായ ഏകദൈവത്തെ വിട്ട് എവിടെപ്പോയാലും മനുഷ്യന് അങ്കലാപ്പിലകപ്പെടുന്നു.
ജനിക്കുകയും വളരുകയും രോഗിയാവുകയും തളരുകയും അവസാനം തനിക്ക് നിശ്ചയിക്കപ്പെട്ട അവധിയെത്തിയാല്‍ മരിക്കുകയും ചെയ്യുന്ന ഒരു പച്ച മനുഷ്യനാണ് ശ്രീ സത്യസായി ബാബ.
അദ്ദേഹത്തിന്റെ ജീവകാരുണ്യ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ ധാരാളമാളുകള്‍ക്ക് ഉപകാരങ്ങളും സഹായങ്ങളും ലഭിച്ചു വരുന്നുണ്ട്. ഒരു വലിയ മാനുഷിക ധര്‍മ്മമാണ് അതുമുഖേന അദ്ദേഹം നിറവേറ്റിവരുന്നത്.പക്ഷേ അദ്ദേഹം ദൈവമല്ല. കേവലം ഒരു സൃഷ്ടിമാത്രം, അദ്ദേഹം ഒന്നും സൃഷ്ടിക്കുന്നില്ല.
ജീലാനി ദിനം
Popular YRC Posts
-
സാമൂഹ്യ ജീർണതയുടെ ദുർമുഖം പൂർണമായി പ്രകടമാകുന്ന വിപത്താണ് മദ്യം. മദ്യം നിലനിൽക്കുന്ന സമൂഹത്തിൽ നന്മയുടെ യാതൊരു അംശവും അവശേഷിക്കുകയില്ല. അതു ...
-
നിങ്ങള്‍ സന്ധ്യാവേളയിലാകുമ്പോഴും പ്രഭാതവേളയിലാകുമ്പോഴും അല്ലാഹുവിന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുക. ആകാശങ്ങളിലും ഭൂമിയിലും അവനുതന്നെയാകുന്...
-
മൊബൈലുകളില്‍ നിന്ന് മൊബൈലുകളിലേക്ക് പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രഭാഷണ ക്ലിപ്പിംഗ് കാണാനിടയായി. വയനാട്ടുകാരനായ സുലൈമാന്‍ മുസ്ലിയാര്...
-
ബലിപെരുന്നാള്‍ ആത്മാവിന്റെ ആഘോഷമാണ്. ആത്മീയതയാണതിന്റെ അടിയാധാരം. ആത്മീയതയില്ലാത്ത ആഘോഷങ്ങളെല്ലാം ഭൌതിക പരിസരങ്ങളില്‍ തിളങ്ങിയണയും. എന്നാല...
-
"മനുഷ്യരില്‍ ചിലര്‍ പറയും; ഞങ്ങളുടെ രക്ഷിതാവേ, ഇഹലോകത്ത് ഞങ്ങള്‍ക്ക് നീ (അനുഗ്രഹം) നല്കേണമേ എന്ന്. എന്നാല്‍ പരലോകത്ത് അത്തരക്കാര്‍ക്ക...
-
റസൂലിന്റെ ശരീരാവശിഷ്ടങ്ങളുടെ മഹത്വവത്കരണം, റസൂലിന്റെ ഉത്തമ ശിഷ്യന്മാരില് നിന്നുള്ള പാരമ്പര്യമല്ല. റസൂലിന് ആയിരക്കണക്കിന് മുടികളുണ്ടായിട...
-
പള്ളികൾ അല്ലഹുവിന്റെ ഭവനങ്ങളാണ്. അവയെ ആരാധനകളും സന്മാർഗ്ഗ ഉപദേശങ്ങളും കൊണ്ട് പരിപലിക്കണം . അല്ലഹുവല്ലാത്തവരോടുള്ള പ്രാർത്ഥന പോലെയുള്ള വലിയതോ...
-
അബൂഹുറയ്റ(റ) പറയുന്നു: ``നബി(സ) പറഞ്ഞു: അവന് നിര്ഭാഗ്യവാന്! അപ്പോള്‍ ചിലര്‍ ചോദിച്ചു: ആരാണ് പ്രവാചകരേ അവന്? നബി(സ) പറഞ്ഞു: തന്റെ മാത...
-
``അല്ലാഹുവിന് പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ (പറഞ്ഞിരുന്നത്) ഇവര്‍ അല്ലാഹുവിലേക്ക് ഞങ്ങളെ അടുപ്പിക്കുവാന്‍ വേണ്ടി മാത്രമാണ് ഇവരെ ഞങ...
-
ഹിജ്റ അഞ്ചാം നൂറ്റാണ്ടില്‍ (ജനനം 470) ജീവിച്ച ഒരു ഇസ്ലാമിക പണ്ഡിതനും പ്രബോധകനുമായിരുന്നു, കാസ്പിയന്‍ കടലിന്റെ തെക്കുഭാഗത്ത് സ്ഥിതിചെയ്...