മനുഷ്യന് വിചാരിക്കുന്നുണ്ടോ; നാം അവന്റെ എല്ലുകളെ ഒരുമിച്ചുകൂട്ടുകയില്ലെന്ന്?
അതെ, നാം അവന്റെ വിരല്‍ത്തുമ്പുകളെ പോലും ശരിപ്പെടുത്താന്‍ കഴിവുള്ളവനായിരിക്കെ!
പക്ഷെ (എന്നിട്ടും) മനുഷ്യന് അവന്റെ ഭാവി ജീവിതത്തില്‍ തോന്നിവാസം ചെയ്യാന്‍ ഉദ്ദേശിക്കുന്നു. എപ്പോഴാണ് ഈ ഉയിര്ത്തെഴുന്നേല്പിന്റെ നാള് എന്നവന് ചോദിക്കുന്നു.
എന്നാല്‍ കണ്ണ് അഞ്ചിപ്പോകുകയും , ചന്ദ്രന്ന് ഗ്രഹണം ബാധിക്കുകയും, സൂര്യനും ചന്ദ്രനും ഒരുമിച്ചുകൂട്ടപ്പെടുകയും ചെയ്താല്‍!
അന്നേ ദിവസം മനുഷ്യന് പറയും; എവിടെയാണ് ഓടിരക്ഷപ്പെടാനുള്ളതെന്ന്.
ഇല്ല. യാതൊരു രക്ഷയുമില്ല. നിന്റെ രക്ഷിതാവിങ്കലേക്കാണ് അന്നേ ദിവസം ചെന്നുകൂടല്‍. അന്നേ ദിവസം മനുഷ്യന് മുന്‍കൂട്ടി ചെയ്തതിനെപ്പറ്റിയും നീട്ടിവെച്ചതിനെപ്പറ്റിയും അവന്ന് വിവരമറിയിക്കപ്പെടും. തന്നെയുമല്ല. മനുഷ്യന് തനിക്കെതിരില്‍ തന്നെ ഒരു തെളിവായിരിക്കും. അവന് ഒഴികഴിവുകള്‍ സമര്‍പ്പിച്ചാലും ശരി.
അദ്ധ്യായം 75 ഖിയാമ 3 - 15