"ആത്മാവിന്റെ കാര്യത്തിലായിരിക്കണം നീ കൂടുതൽ ശ്രദ്ധിക്കേണ്ടത്. മരണം സംഭവിക്കുമെന്ന ഓർമ്മ നിന്നോടൊപ്പം എപ്പോഴും ഉണ്ടാവട്ടെ. ഖബ്‌റാണ് നിന്റെ വീട്. നിന്നേയും കാത്തിരിക്കുന്ന ആ വീടിനെക്കുറിച്ചുള്ള ഓർമ്മ നിന്നിൽ നിന്ന് വിട്ടൊഴിയാതിരിക്കണം. തഹജ്ജുദ് നമസ്കാരം നിന്റെ ശീലമാകട്ടെ. രാത്രിയുടെ അന്ത്യയാമങ്ങളിൽ പാപമോചനം തേടുന്നവരെ റബ്ബിന് ഒരുപാടിഷ്ടമാണെന്ന് റസൂൽ (സ) പഠിപ്പിച്ചിട്ടുണ്ട്. അതിനാൽ ആ സമയത്ത് അലസന്മാരെപ്പോലെ നീ ഉറങ്ങരുത്. അധികമായി സംസാരിക്കുന്ന നാവും അശ്രദ്ധയും ലൈംഗികമോഹം നിറഞ്ഞ മനസ്സും ദൗർഭാഗ്യത്തിന്റെ ലക്ഷണങ്ങളാണ്. കടുത്ത ആത്മ പരിശീലനം കൊണ്ട് മനോമോഹങ്ങളെ നിയന്ത്രിച്ചില്ലെങ്കിൽ നിന്റെ അറിവുകളൊന്നും നിനക്ക് ഉപകാരപ്പെടുകയോ നിന്റെ ഹൃദയത്തിൽ പ്രകാശമുണ്ടാവുകയോ ഇല്ല "
ഇമാം ഗസ്സാലി