ജാബിര്‍(റ) നിവേദനം: റസൂല്‍(സ) പ്രഖ്യാപിച്ചു: "ഒരു മുസ്‌ലിമിന്റെ കൃഷിയില്‍ നിന്ന് കട്ട് പോകുന്നതും തിന്നു നശിപ്പിക്കപ്പെടുന്നതും മറ്റേതെങ്കിലും തരത്തില്‍ കുറഞ്ഞ് പോകുന്നതും അവന് സ്വദഖയായിത്തീരുന്നു" (മുസ്‌ലിം)
മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങിനയാണുള്ളത്. "ഏതെങ്കിലുമൊരു മുസ്‌ലിം ചെടിവെച്ച് പിടിപ്പിക്കുകയോ, വിത്ത് വിതക്കുകയോ ചെയ്തു. അങ്ങിനെ അതിന്റെ ഫലം ഒരു പക്ഷിയോ മൃഗമോ മനുഷ്യനോ ഭക്ഷിച്ചു. എങ്കില്‍ അത് അവന്റെ ഒരു ദാനമായി ഗണിക്കപ്പെടാതിരിക്കുകയില്ല" (ബുഖാരി)